ബെംഗളൂരു:കഞ്ചാവ് വിൽപ്പനക്കിടെ മൂന്ന് നൈജീരിയൻ പൗരന്മാരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഐടിബിടി ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കുമിടയിലാണിവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. 10,96,500 രൂപയോളം വില വരുന്ന കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും പിടിച്ചത്. സദാനന്ദ പാർക്കിൽ വച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെംഗളൂരുവിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ - bengalure police
സദാനന്ദ പാർക്കിൽ വച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു
ബെംഗളൂരുവിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
അക്രിക് ആന്‍റണി അകുചുകുവ, എസോഫോമ എലോചുകുവ, ഓഗ് ഓഗ് ചുക്കുവ ഫ്രാൻസിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മറ്റൊരു കഞ്ചാവ് വിൽപ്പനക്കാരനായ ജോക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. എൻപിഎസ് ആക്റ്റ്, വിദേശ രജിസ്ട്രേഷൻ നിയമം എന്നി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അറസ്റ്റിലായവർ വിദ്യാർത്ഥി, ബിസിനസ് വിസകളിലാണ് ഇന്ത്യയിലെത്തിയതെന്നും പൊലീസ് കൂട്ടിചേർത്തു.