കേരളം

kerala

ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ ചെയ്തത് ഐഫോൺ 11 പ്രോ; ലഭിച്ചത് വ്യാജൻ

ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നം ലഭിച്ചയുടനെ ഇക്കാര്യം സംബന്ധിച്ച് ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും ഫോണ്‍ ഉടൻ തന്നെ മാറ്റി നൽകുമെന്ന് കമ്പനി ഉറപ്പ് നൽകുകയും ചെയ്തു.

By

Published : Dec 15, 2019, 3:39 AM IST

Published : Dec 15, 2019, 3:39 AM IST

gets fake phone instead ഐഫോൺ 11 പ്രോ ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ വ്യാജൻ ഐഫോൺ 11 പ്രോ Flipcart fake phone ബെംഗളൂരു iPhone 11 pro
ഫ്ലിപ്കാർട്ടിൽ ഓര്‍ഡര്‍ ചെയ്തത് ഐഫോൺ 11 പ്രോ; ലഭിച്ചത് വ്യാജൻ

ബെംഗളൂരു:ഫ്ലിപ്കാർട്ടിൽ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ബെംഗളൂരു സ്വദേശിക്ക് ലഭിച്ചത് വ്യാജ ഫോണ്‍. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നതിനാൽ സംശയം തോന്നിയിരുന്നില്ല എന്നാൽ ഫോണിലെ ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡായിരുന്നു ഇതാണ് സംശയം ജനിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ വ്യാജനാണെന്നു തെളിഞ്ഞത്.

ബെംഗളൂരുവിർ എഞ്ചിനീയറായ രജനി കാന്ത് കുശ്വയാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിന് ഓര്‍ഡര്‍ നല്‍കിയത്. ഡിസ്‌ക്കൗണ്ട് തുക കഴിച്ച് 93,900 രൂപയുടെ അടച്ച് ശേഷമാണ് ഫോൺ ലഭിച്ചത്. ഫോണിന്‍റെ ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് ഐഫോണ്‍ 11 പ്രോയുടെ പോലെ ട്രിപ്പിള്‍ ക്യാമറയുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നം ലഭിച്ചയുടനെ ഇക്കാര്യം സംബന്ധിച്ച് ഫ്ലിപ്കാർട്ടിനെ അറിയിക്കുകയും ഫോണ്‍ ഉടൻ തന്നെ മാറ്റി നൽകുമെന്ന് കമ്പനി ഉറപ്പ് നൽകുകയും ചെയ്തു.

ABOUT THE AUTHOR

...view details