ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി പിടിയിൽ - Karnataka drug case
കേസിലെ പതിനേഴാം പ്രതി ശ്രീനിവാസ സുബ്രഹ്മണ്യനെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു: മയക്കുമരുന്ന് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ പതിനേഴാം പ്രതി ശ്രീനിവാസ സുബ്രഹ്മണ്യനെയാണ് ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ രവി ശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ വൈഭവ് ജയിനും ശ്രീനിവാസയും ചേർന്ന് സംഘടിപ്പിച്ച പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു.
ഇയാൾക്ക് ബെംഗളൂരു നഗരത്തിന് പുറത്ത് നിരവധി ഫ്ലാറ്റുകളും വീടുകളുമുണ്ട്. ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ നടി രാഗിണി ഇയാളുടെ ഫ്ലാറ്റിൽ നിരവധി തവണ പോയിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാളുടെ ഫ്ലാറ്റിൽ നിന്നും ലഹരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.