ബെംഗളൂരു തീവ്രവാദത്തിന്‍റെ കേന്ദ്രമല്ലെന്ന് എച്ച് ഡി കുമാരസ്വാമി - മുൻ മുഖ്യമന്ത്രി
ബെംഗളൂരു നഗരം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്താവാനയോട് പ്രതികരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ബെംഗളൂരു: ബെംഗളൂരു നഗരം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്താവാനയോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. തേജസ്വി സൂര്യയുടെ പ്രസ്താവന ബെംഗളൂരുവിനെ അപമാനിക്കലാണെന്നും നഗരം തീവ്രവാദികളുടേതല്ലെന്നും കുമാരസ്വാമി പറഞ്ഞു. തേജസ്വി സൂര്യയുടെ പ്രസ്താവന ബിജെപിക്ക് തന്നെ അപമാനമാണെന്നും വിഷയത്തിൽ തേജസ്വി മാപ്പ് പറയണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഡിജെ ഹള്ളിയിലെ സംഭവത്തിൽ നഗരത്തിൽ നിന്നും തീവ്രവാദ ബന്ധമുള്ള രണ്ട് പേരെ പിടികൂടിയത് നഗരം മുഴുവൻ തീവ്രവാദികളെന്ന് അർഥമാക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.