കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി മേധാവി ദിലിപ് ഘോഷിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. രാജർഹട്ട്-ന്യൂടൗണിലെ ജനങ്ങളോട് സംസാരിക്കാൻ പാർട്ടി പ്രവർത്തകരോടൊപ്പം എത്തിയപ്പോഴാണ് ആക്രമണം നേരിട്ടത്. തൃണമൂൽ പ്രവർത്തകരെത്തി ബിജെപി പ്രവർത്തകരെയും, തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനെയും ആക്രമിച്ചു. രാജർഘട്ടിലേക്ക് താൻ താമസം മാറിയതുമുതൽ തൃണമൂൽ പ്രവർത്തകർ അസ്വസ്ഥരായിരിക്കാം. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു.
ബംഗാളിൽ ബിജെപി നേതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി
രാജർഹട്ട്-ന്യൂടൗണിലെ ജനങ്ങളോട് സംസാരിക്കാൻ പാർട്ടി പ്രവർത്തകരോടൊപ്പം എത്തിയപ്പോഴാണ് ആക്രമണം നേരിട്ടതെന്ന് പശ്ചിമ ബംഗാൾ ബിജെപി മേധാവി ദിലിപ് ഘോഷ് പറഞ്ഞു.
തങ്ങളുടെ വാഹനങ്ങളും തൃണമൂൽ പ്രവർത്തകർ നശിപ്പിച്ചു. ബിജെപി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊൽക്കത്ത പൊലീസ് കമ്മീഷണറെയും സംഭവം അറിയിച്ചിട്ടുണ്ടെന്ന് ദിലിപ് ഘോഷ് പറഞ്ഞു. ഇതൊരു ചെറിയ സംഭവമാണ്. എല്ലാ ദിവസവും ബിജെപി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഇക്കാര്യത്തിൽ തൃണമൂൽ പ്രവർത്തകർ അസ്വസ്ഥരല്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ പറഞ്ഞു. സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ആദിർ രഞ്ജൻ ചൗധരി അപലപിച്ചു. തൃണമൂൽ പ്രവർത്തകരുടെ രാഷ്ട്രീയ ഗുണ്ടായിസം ബംഗാളിൽ എല്ലായിടത്തും നടക്കുന്നുണ്ട്. ഭരണപക്ഷം എന്ന നിലയിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇവർ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.