ഭിക്ഷക്കാർ തമ്മിലുള്ള വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു - അവസാനം കൊലപാതകം
കന്യാകുമാരിയിലെ വടച്ചേരി ബസ് സ്റ്റാന്‍റില്‍ ഭിക്ഷ യാചിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ അവസാനിച്ചത്
ഭിക്ഷക്കാർ തമ്മിലുള വാക്കേറ്റം; അവസാനം കൊലപാതകം
ചെന്നൈ: തമിഴ്‌നാട് സ്വദേശിയായ ഭിക്ഷക്കാരനെ ജാർഖണ്ഡ് സ്വദേശിയായ ഭിക്ഷക്കാരൻ അടിച്ചുകൊന്നു. കന്യാകുമാരിയിലെ വടച്ചേരി ബസ് സ്റ്റാന്‍റിലാണ് സംഭവം നടന്നത്. ഭിക്ഷ യാചിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ അവസാനിച്ചത്. വടി ഉപയോഗിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത് . തമിഴ്‌നാട് സ്വദേശി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. ജാർഖണ്ഡ് സ്വദേശിയെ അറസ്റ്റ് ചെയ്‌തു.