ന്യൂഡൽഹി: കൊവിഡ് കെയർ സെന്‍ററായി മാറ്റിയ വിരുന്നു ഹാളിൽ കിടക്കകൾ ശൂന്യമാണ്. കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയ ഷെഹനായി വിരുന്നു ഹാളിൽ വ്യാഴാഴ്ച രോഗികൾ ഉണ്ടായിരുന്നില്ല. രാജ്യ തലസ്ഥാനത്ത് കൊവിഡ് വ്യാപനം മന്ദഗതിയിലായതിന്‍റെ സൂചനയാണ് ഇത് നൽകുന്നതെന്ന് ഡല്‍ഹി സർക്കാർ.
ഡൽഹിയിൽ കൊവിഡ് വ്യാപനം കുറയുന്നുവെന്ന് സർക്കാർ - ഡൽഹിയിൽ കൊവിഡ്
ജൂൺ 24ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശനം നടത്തിയപ്പോൾ ഷെഹനായി ഹാളില്‍ 60 ഓളം കൊവിഡ് -19 രോഗികളുണ്ടായിരുന്നു.
ജൂൺ 24ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശനം നടത്തിയപ്പോൾ ഇവിടെ 60 ഓളം കൊവിഡ് -19 രോഗികളുണ്ടായിരുന്നു. ഡൽഹിയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയായ ലോക് നായക് ജയ് പ്രകാശ് നാരായണുമായാണ് (എൽഎൻജെപി) ഷെഹ്‌നായ് ബാങ്ക്വറ്റ് ഹാൾ ബന്ധിപ്പിച്ചിരിക്കുന്നത്. ജൂണിൽ പ്രതിദിനം ആയിരക്കണക്കിന് കേസുകളാണ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ജൂലൈ അവസാനത്തോടെ 5.5 ലക്ഷം രോഗികൾ തലസ്ഥാനത്തുണ്ടാകുമെന്നാണ് അധികൃതർ കണക്ക് കൂട്ടിയത്. ജൂൺ പകുതിയോടെ പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം 4000 കടന്നപ്പോഴാണ് ഡൽഹി സർക്കാർ വിരുന്ന് ഹാളുകളെ താൽക്കാലിക ആശുപത്രികളാക്കി മാറ്റാൻ പദ്ധതിയിട്ടത്.
ആരോഗ്യ സംരക്ഷണ ഇൻഫ്രാസ്ട്രക്ചറിൽ കൂടുതൽ കിടക്കകൾ ചേർക്കാൻ പ്രതീക്ഷിച്ചായിരുന്നു നീക്കം. 100 കിടക്കകളാണ് ഷെഹനായി വിരുന്നു ഹാളിലുള്ളത്. 200 ഓളം രോഗികൾക്ക് ചികിത്സ നൽകി. 'ഡോക്ടർസ് ഫോർ യു' എന്ന സംഘടനക്കാണ് പ്രവർത്തന ചുമതല. വിരുന്ന് ഹാളിൽ ബുധനാഴ്ച രാത്രി വരെ 20 രോഗികളുണ്ടായിരുന്നു. അവരുടെ ആരോഗ്യനില തൃപ്തികരമായതിനാൽ കോമൺവെൽത്ത് ഗെയിംസ് വില്ലേജ് കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.