കേരളം

kerala

ETV Bharat / bharat

കനത്ത സുരക്ഷയിൽ ഡൽഹി വോട്ടെടുപ്പിന് തുടക്കം - Voting begins amid tight security

രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

കനത്ത സുരക്ഷയിൽ ഡൽഹി വോട്ടെടുപ്പിന് തുടക്കം  ഡൽഹി വോട്ടെടുപ്പ്  ഡൽഹി വാർത്ത  Battle for Delhi: Voting begins amid tight security  Battle for Delhi  Voting begins amid tight security  newdelhi news
കനത്ത സുരക്ഷയിൽ ഡൽഹി വോട്ടെടുപ്പിന് തുടക്കം

By

Published : Feb 8, 2020, 10:21 AM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഭരണകക്ഷിയായ ആംആദ്‌മിയും പ്രതിപക്ഷമായ ബിജെപിയും ഡൽഹി തിരിച്ചുപിടിക്കാനൊരുങ്ങിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. 70 നിയമസഭ മണ്ഡലങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എൻആർസിക്കെതിരെ പ്രതിഷേധം ശക്‌തമായ ഷഹീൻ ബാഗ്, ജാമിയ നഗർ, സീലാംപുരി എന്നിവിടങ്ങളിലും സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

81 ലക്ഷത്തോളം പുരുഷ വോട്ടർമാരും, 66.80 ലക്ഷം വനിതാ വോട്ടർമാരും, 869 ഭിന്ന ലിംഗ വോട്ടർമാരുമാണ് ഡൽഹിയുടെ വിധിയെഴുതാൻ ബൂത്തുകളിലെത്തുക. 18നും 19നും ഇടയ്‌ക്ക് പ്രായമുള്ള 2.33 ലക്ഷം വോട്ടർമാരും, 2.04 ലക്ഷം മുതിർന്ന പൗരന്മാരും, 11,608 സേവന വോട്ടർമാരും ഉള്ളതായി അധികൃതർ വ്യക്‌തമാക്കി. എല്ലാവരും വോട്ട് രേഖപ്പെടുത്തുക, സ്‌ത്രീകൾ സ്വന്തം വീടിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പോലെ രാജ്യത്തിന്‍റെയും ഡൽഹിയുടെയും ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

എല്ലാ വോട്ടർമാരോടും വോട്ട് ചെയ്യാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയും അഭ്യർഥിച്ചു. 2,689 സ്ഥലങ്ങളിലായി ഒരു സഹായബൂത്ത് ഉൾപ്പെടെ 13,750 പോളിങ് ബൂത്തുകളുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് വഴി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍ നടക്കുക.

ABOUT THE AUTHOR

...view details