കേരളം

kerala

ETV Bharat / bharat

കൊവിഡ് വില്ലൻ വവ്വാല്‍ അല്ലെന്ന് ഗവേഷകർ

ആറ് ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും സംയുക്ത പ്രസ്താവനയിലാണ് കൊവിഡ് വ്യാപനം വവ്വാലുകളില്‍ നിന്നല്ലെന്ന് വ്യക്തമാക്കുന്നത്. വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യനില്‍ പടർന്ന് പിടിച്ച വൈറസില്‍ നിന്ന് വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

Novel Coronavirus  COVID 19  Bat Coronavirus  Misinformation  Researchers  Bat Habitats  കൊവിഡ് വൈറസ്  കൊവിഡ് 19  കൊവിഡ് വില്ലൻ വവ്വാല്‍ അല്ലെന്ന് ഗവേഷകർ
കൊവിഡ് വില്ലൻ വവ്വാല്‍ അല്ലെന്ന് ഗവേഷകർ

By

Published : Apr 30, 2020, 2:53 PM IST

ഹൈദരാബാദ്: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊവിഡ് വൈറസിന്‍റെ ഉറവിടം വവ്വാലുകൾ അല്ലെന്ന് ഗവേഷകർ. ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരും വവ്വാല്‍ സംരക്ഷണ ശാസ്‌ത്രജ്ഞരുമാണ് കൊവിഡിന്‍റെ ഉറവിടം വവ്വാലുകളില്‍ നിന്നാണെന്ന് പൂർണമായും പറയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഗവേഷകർ പറയുന്നു. കൊവിഡ് വൈറസ് വവ്വാലുകളില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന തെറ്റായ പ്രചാരണത്തെ തുടർന്ന് വവ്വാലുകളെ കൂട്ടത്തോടെ കൊല്ലുന്നത് മനുഷ്യ ആവാസവ്യവസ്ഥയ്ക്ക് ആശങ്കകൾ ഉയർത്തുന്നുണ്ട്.

ആറ് ദക്ഷിണേഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള 64 ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലെ പ്രൊഫസർ ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് 19 വവ്വാലുകളിലൂടെ വൈറസ് പടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വവ്വാലുകളുടെ വാസയോഗ്യമായ സ്ഥലങ്ങൾക്ക് സമീപം തീയിടുകയും പടക്കം കത്തിച്ച് വവ്വാലുകളെ കൊല്ലുന്ന പ്രവണതയും ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിഎംആറിന്‍റെ സമീപകാല ഗവേഷണത്തില്‍ രണ്ട് ഇനം വവ്വാലുകളില്‍ ബാറ്റ് കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. നിലവില്‍ കൊവിഡ് വൈറസ് മനുഷ്യരിലൂടെയാണ് പടരുന്നത്. വന്യജീവി ആവാസ വ്യവസ്ഥകളിലേക്ക് മനുഷ്യൻ നുഴഞ്ഞ് കയറ്റം നടത്തുന്നതിനാല്‍ മനുഷ്യൻ പുതിയ വൈറസുകൾ നേരിടാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ മാക്‌മാസ്റ്റർ സർവകലാശാലയിലെ ഗവേഷകനായ അരിഞ്ജയ് ബാനർജി പറഞ്ഞു.

ഇന്ത്യയിലെ 110ല്‍ അധികം വവ്വാലുകൾ വംശനാശ ഭീഷണിയിലാണെന്ന് ഇന്ത്യൻ ബാറ്റ് കൺസർവേഷൻ ട്രസ്റ്റിന്‍റെ തലവനായ രാജേഷ് പുട്ടസ്വാമിയ പറഞ്ഞു. വവ്വാലുകളെ സംരക്ഷിക്കാൻ സർക്കാർ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സസ്യങ്ങളുടെ പരാഗണത്തെ വവ്വാലുകൾ വളരെയധികം സഹായിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ ഒരു സംഘം വ്യക്തമാക്കിയിരുന്നു. നെല്ല്, ധാന്യം, പരുത്തി, പുകയില തുടങ്ങിയ വിളകളിൽ കീടങ്ങൾക്ക് കാരണമാകുന്ന പ്രാണികളെ വവ്വാലുകൾ ഭക്ഷണമാക്കുന്നു. അങ്ങനെ, ഭക്ഷ്യസുരക്ഷയ്ക്കും കർഷകന്‍റെ സാമ്പത്തിക ഉറപ്പിനും വവ്വാലുകൾ സഹായിക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നോ അവയുടെ മലത്തില്‍ നിന്നോ മനുഷ്യന് നേരിട്ട് വൈറസ് ബാധിച്ചതായി സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details