കേരളം

kerala

ETV Bharat / bharat

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചു - CHANDRA SHEKHAR AZAD

ഡിസംബഡർ ഇരുപത്തിയൊന്നിനാണ് ഡൽഹി കോടതി ആസാദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്

CHANDRA SHEKHAR AZAD  ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം  ചന്ദ്രശേഖര്‍ ആസാദ്  CHANDRA SHEKHAR AZAD  BAIL FOR CHANDRA SHEKHAR AZAD
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

By

Published : Jan 15, 2020, 5:44 PM IST

ന്യൂഡല്‍ഹി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്‌ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്. ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസാദിന് വേണ്ടി ഹര്‍ജി നല്‍കിയിരുന്നത്. രക്തം കട്ട പിടിക്കുന്ന അസുഖത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി ആസാദ് എയിംസില്‍ ചികിത്സ തേടിയിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ രക്തം മാറ്റേണ്ട രോഗാവസ്ഥയാണ് ആസാദിനുള്ളത്.

ABOUT THE AUTHOR

...view details