ഹൈദരാബാദ്: രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെ 22,000 രൂപക്ക് അയൽവാസിക്ക് നൽകിയ കേസിൽ പൊലീസ് കുഞ്ഞിനെ കണ്ടെത്തി ശിശുക്ഷേമ സമിതിക്ക് കൈമാറി. സാമ്പത്തിക പ്രശ്‌നങ്ങളും കുഞ്ഞിന്‍റെ പിതാവിന്‍റെ മദ്യപാനവുമാണ് കുഞ്ഞിനെ കൈമാറാന്‍ കാരണമെന്ന് കരുതുന്നത്. അതേ സമയം മദ്യപാനത്തിന് അടിമയായ ഭർത്താവാണ് കുട്ടിയെ വിറ്റതിന് ഉത്തരവാദിയെന്ന് കുഞ്ഞിന്‍റെ അമ്മ പൊലീസിനോട് പറഞ്ഞു.
പണത്തിനായി കുഞ്ഞിനെ കൈമാറിയ സംഭവം; കുഞ്ഞിനെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി
രണ്ട് മാസം പ്രായമായ ആൺകുഞ്ഞിനെയാണ് 22,000 രൂപക്ക് അയൽവാസിക്ക് നൽകിയത്.
പണത്തിനായി കുഞ്ഞിനെ കൈമാറിയ സംഭവം; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി പൊലീസ്
ബോണ്ട് പേപ്പർ പ്രകാരമാണ് അയൽവാസിയായ യുവതിക്ക് ദമ്പതികൾ കുഞ്ഞിനെ കൈമാറിയത്. ദമ്പതികളെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബോണ്ട് പേപ്പറിൽ സാക്ഷിയായവരെയും കസ്റ്റഡിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.