കര്‍ണാടകയിലെ ചിത്രദുർഗയിൽ തെരഞ്ഞെടുപ്പു റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ ദുരൂഹപെട്ടിയെന്ന് ആരേപണം. കർണ്ണാടക യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററിൽ നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറിൽ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. പെട്ടി വേഗത്തിൽ ഇനോവ കാറിൽ കയറ്റിക്കൊണ്ടു പോകുന്നതായും വീഡിയോയിൽ കാണാം.
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ ദുരൂഹപ്പെട്ടി: അന്വേഷിക്കണമെന്ന് ആവശ്യം - helicopter
ഹെലികോപ്റ്ററിൽ നിന്നും അവകാശപ്പെടുന്ന പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളിൽ ഉൾപ്പെട്ടില്ല. അത് കൊണ്ടുപോയ കാർ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടില്ല എന്നീ ചോദ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
പെട്ടി കാറിലേക്ക് കയറ്റാൻ കൊണ്ടുപോകുന്നു
പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളിൽ ഉൾപ്പെട്ടില്ല, അത് കൊണ്ടുപോയ കാർ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടില്ല , ആരുടെ കാറാണിത് എന്നീ ചോദ്യങ്ങളാണ് ശ്രീവത്സ ഉന്നയിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസും ജെഡിഎസും ഉൾപ്പെടെയുളളവർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
Last Updated : Apr 14, 2019, 10:02 AM IST