കേരളം

kerala

ETV Bharat / bharat

ഡിസംബര്‍ ആറിന് ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി സൈന്യം

ബാബറി മസ്‌ജിദ് ആക്രമിക്കപ്പെട്ട ഡിസംബര്‍ ആറിന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്

കന്യാകുമാരിയില്‍ സുരക്ഷ ശക്തമാക്കി സേന
കന്യാകുമാരിയില്‍ സുരക്ഷ ശക്തമാക്കി സേന

By

Published : Dec 4, 2019, 2:15 PM IST

Updated : Dec 4, 2019, 2:43 PM IST

ചെന്നൈ: ഡിസംബര്‍ ആറിന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷ ശക്തമാക്കി സൈന്യം. തീവ്രവാദികളുടെ കടല്‍മാര്‍ഗമുള്ള വരവ് തടയുക എന്ന ലക്ഷ്യത്തോടെയാണ് കന്യാകുമാരിയില്‍ സുരക്ഷ ശക്തമാക്കിയത്. മത്സ്യബന്ധന തുറമുഖങ്ങള്‍ വഴി ഭീകരര്‍ എത്തുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരമേഖലകളില്‍ സുരക്ഷ ശക്തമാക്കിയത്. ഓപ്പറേഷന്‍ ചൗക്ക എന്ന പേരിലാണ് സുരക്ഷാ പരിശോധനകള്‍ നടക്കുക. വരുന്ന മൂന്നു ദിവസങ്ങളില്‍ തീരദേശത്ത് നിരീക്ഷണം ശക്തമാക്കും.

ഡിസംബര്‍ ആറിന് ഭീകരാക്രമണ സാധ്യത; സുരക്ഷ ശക്തമാക്കി സൈന്യം

ബാബറി മസ്‌ജിദ് ആക്രമിക്കപ്പെട്ട ഡിസംബര്‍ ആറിന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയത്. ഇന്ന് രാവിലെ ആറ് മണിമുതൽ ഡിസംബര്‍ ഏഴിന് വൈകിട്ട് ഏഴ് വരെയാണ് സുരക്ഷയുടെ ഭാഗമായ പരിശോധനകൾ നടക്കുക. കടലിൽ അജ്ഞാതരെ കണ്ടാല്‍ ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

Last Updated : Dec 4, 2019, 2:43 PM IST

ABOUT THE AUTHOR

...view details