ലക്‌നൗ:യുപി സര്‍ക്കാര്‍ തന്നെ പരിഗണിക്കുന്നത് തീവ്രവാദിയെ പോലെയെന്ന് രാംപൂര്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍. വ്യാജരേഖ കേസില്‍ വിചാരണക്കായി സീതാപൂര്‍ ജയിലില്‍ നിന്ന് രാംപൂരിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോടാണ് അദ്ദേഹം പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. കേസില്‍ കോടതിയില്‍ കീഴടങ്ങിയ അസം ഖാന്‍, ഭാര്യ തസീന്‍ ഫാത്തിമ, മകന്‍ അബ്‌ദുള്ള അസം എന്നിവരെ ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
യുപി സര്‍ക്കാരിന് താന്‍ തീവ്രവാദിയെന്ന് അസം ഖാന്‍
രാംപൂര്‍ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ എണ്‍പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
അസം ഖാന്‍
അസം ഖാനെതിരെ എണ്‍പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലേറെയും അദ്ദേഹം ചാന്‍സലറായ മുഹമ്മദലി ജോഹര്‍ സര്‍വകലാശാല നടത്തിയ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ടതാണ്. കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തെ യുപി നിയമസഭാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.