കേരളം

kerala

കൊവിഡ് 19ന് ആയുര്‍വേദ ചികിത്സാ രീതി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം

By

Published : Apr 25, 2020, 4:15 PM IST

ഗോവ ആസ്ഥാനമായുള്ള അധ്യാപകന്‍ മഹേഷ് ദേഗ്വേക്കറാണ് കൊവിഡ് 19 ന് ആയുർവേദ ചികിത്സ സാധ്യമാണെന്ന് നിർദേശിച്ചത്

goa news  panaji news  AYUSH Ministry news  Shripad Naik news  Goa teacher's Covid-19 cure  Goa-based teacher Mahesh Degvekar news  കൊവിഡ് 19  ആരോഗ്യ ചികിത്സ  കൊവിഡ് 19 ആരോഗ്യ ചികിത്സ  ആയുഷ് മന്ത്രാലയം
ആയുഷ് മന്ത്രാലയം

പനാജി: കൊവിഡ് 19 ന് ആയുർവേദ ചികിത്സ സാധ്യമാണെന്ന് നിർദ്ദേശിച്ച് ഗോവ ആസ്ഥാനമായുള്ള അധ്യാപകൻ മഹേഷ് ദേഗ്വേക്കർ. ദേഗ്വേക്കർ നൽകിയ മാത്യക ആയുഷ് കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് സ്വീകരിച്ചു. എന്നാൽ നിർദിഷ്ട ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാകുമെന്ന വാദം സ്ഥിരീകരിച്ചിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദു ഗുരു ഗജാനൻ മഹാരാജ് അവതരിപ്പിച്ച ആയുർവേദ സൂത്രത്തിൽ നിന്നാണ് കൊവിഡ് 19 ചികിത്സയ്ക്കുള്ള കൂട്ട് ലഭിച്ചതെന്ന് നോർത്ത് ഗോവ ജില്ലയിലെ അധ്യാപകനായ ദേഗ്വേക്കര്‍ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details