ന്യൂഡൽഹി: ആധുനിക സൗകര്യങ്ങളോടെ അയോധ്യ റെയിൽവെ സ്റ്റേഷൻ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ റെയിൽവെ മന്ത്രാലയം ആരംഭിച്ചു. അയോധ്യ റെയിൽവെ സ്റ്റേഷന്‍റെ രൂപകല്പന രാമ ക്ഷേത്രത്തിന്‍റെ മാതൃകയിലാണ്. പുനർവികസനം രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ പ്ലാറ്റ് ഫോം ഏരിയകളുടെ വികസനം നടത്തും. രണ്ടാം ഘട്ടത്തിൽ റെയിൽവെ സ്റ്റേഷൻ പുതിയ കെട്ടിടം, ഡോർമിറ്ററികൾ, ടിക്കറ്റിങ്ങ്, ടോയ്‌ലറ്റുകൾ തുടങ്ങിയവ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും.
അയോധ്യ റെയിൽവെ സ്റ്റേഷന്‍ രാമക്ഷേത്രത്തിന്‍റെ മാതൃകയിലാക്കുന്നു
പുനർവികസനം രണ്ട് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടത്തിൽ പ്ലാറ്റ് ഫോം ഏരിയകളുടെ വികസനം നടത്തും. രണ്ടാം ഘട്ടത്തിൽ റെയിൽവെ സ്റ്റേഷൻ പുതിയ കെട്ടിടം, ഡോർമിറ്ററികൾ, ടിക്കറ്റിങ്ങ്, ടോയ്‌ലറ്റുകൾ തുടങ്ങിയവ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും.
പുതിയ അയോധ്യ റെയിൽവെ സ്റ്റേഷന്‍റെ ആദ്യ ഘട്ട നിർമാണ പ്രവർത്തനം 2021 ജൂണോടെ പൂർത്തിയാകുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പ്രസ്താവന പ്രകാരം 2023-24 ഓടെ രാം ക്ഷേത്രത്തിന്‍റെ നിർമാണം പൂർത്തിയാകാൻ സാധ്യതയുള്ളതിനാൽ സ്റ്റേഷന്‍ വികസനം പ്രാധാന്യം അർഹിക്കുന്നു. അയോധ്യ റെയിൽവെ സ്റ്റേഷൻ നവീകരിക്കുന്നതിനുള്ള ബജറ്റ് 104.77 കോടി രൂപയായി ഉയർത്തി. പുതിയ സ്റ്റേഷൻ കെട്ടിടത്തിന് 80 കോടി രൂപ നേരത്തെ റെയിൽവെ അനുമതി നൽകിയിരുന്നു. പദ്ധതി ത്വരിതപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
അയോധ്യ ഒരു പുണ്യനഗരമെന്ന നിലയിൽ വലിയ പ്രാധാന്യമുണ്ടെന്നും അതിനാൽ റെയിൽവെ സ്റ്റേഷൻ ആധുനികവത്കരിക്കാനും ഭക്തർക്ക് സൗകര്യങ്ങൾ നൽകാനും നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡിവിഷണൽ റെയിൽവേ മാനേജർ സഞ്ജയ് ത്രിപാഠി പറഞ്ഞു. സ്റ്റേഷന്‍റെ പുതിയ രൂപകൽപ്പനയുടെ ഫോട്ടോകൾ റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്ററിൽ പങ്ക് വെച്ചു.