പനാജി: അയോധ്യ കേസ് അവസാനിച്ച സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗോവൻ കോൺഗ്രസ് പ്രസിഡൻ്റ് ഗിരീഷ് ചോഡങ്കർ. അയോധ്യ കേസ് തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ആക്കുന്ന ബിജെപിക്ക് ഇനി മുതൽ അതിന് സാധിക്കില്ലെന്നും അയോധ്യ, ജമ്മു കശ്മീർ, പാകിസ്ഥാൻ തുടങ്ങിയ വൈകാരിക പ്രശ്‌നങ്ങൾ മാറ്റിവച്ച് ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗിരീഷ് ചോഡങ്കർ പറഞ്ഞു. വാഗ്ദാനം ചെയ്തതുപോലെ 'അച്ചേ ദിൻ' കൊണ്ടുവരാനും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
അയോധ്യ പരിഹരിച്ചു; ഇനി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കാൻ ബിജെപിക്ക് ഉപദേശം
സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കൃഷി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിച്ച് പോകരുതെന്നും ഗോവ കോൺഗ്രസ് പ്രസിഡൻ്റ് ഗിരീഷ് ചോഡങ്കർ പറഞ്ഞു.
അയോധ്യ പരിഹരിച്ചു; ഇനി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധിക്കാൻ ബിജെപിക്ക് ഉപദേശം
സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കൃഷി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിച്ച് പോകരുതെന്നും സംസ്ഥാന കോൺഗ്രസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെട്ടു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നത് ബിജെപിയുടെ ദീർഘകാല വാഗ്ദാനമായിരുന്നു.
Last Updated : Nov 10, 2019, 11:16 AM IST