ന്യൂഡൽഹി: അയോധ്യയിലെ ഭൂമിതര്‍ക്ക കേസിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ജൂലൈ 18നകം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാള്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്.
അയോധ്യ കേസ്: മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് ജൂലൈ 18നകം സമർപ്പിക്കണം - മധ്യസ്ഥ സമിതി
കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.
മുൻ സുപ്രീംകോടതി ജഡ്ജി എഫ്എംഐ കലീഫുള്ള, ആത്മീയ ഗുരുവും ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍റെ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് മധ്യസ്ഥ പാനലിലുള്ളത്. ജൂലൈ 18 ന് മധ്യസ്ഥ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിനെ ആശ്രയിച്ചാകും മധ്യസ്ഥത അവസാനിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും കോടതി അറിയിച്ചു. ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യത തേടിയാണ് സുപ്രീംകോടതി മാർച്ച് എട്ടിന് മധ്യസ്ഥ സമിതിയെ നിയോഗിച്ചത്.