അയോധ്യാക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥരെ നിശ്ചയിച്ച് ചര്‍ച്ച നടത്തി പരിഹാരം കാണാം എന്നായിരുന്നു സുപ്രീംകോടതി നിലപാട്. പക്ഷെ കോടതി മുന്നോട്ട് വച്ച മധ്യസ്ഥ ചര്‍ച്ചയെ ഹിന്ദുസംഘടനകള്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. വിശ്വാസവും ആചാരവും ഒത്തുതീര്‍ക്കാനാകില്ലെന്ന് രാംലല്ല വാദിച്ചു. മധ്യസ്ഥതയ്ക്ക് മുമ്പ് ജനങ്ങളെ കേള്‍ക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ നിലപാട്. എന്നാല്‍ മധ്യസ്ഥതയെ എതിര്‍ത്ത ഹിന്ദു സംഘടനകളുടെ നിലപാടിനെഹൈക്കോടതി ചോദ്യം ചെയ്തു. മധ്യസ്ഥശ്രമം തുടങ്ങും മുമ്പേപരാജയപ്പെടുമെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് ജസ്റ്റിസ്എസ് എ ബോംബ്ഡെ ചൂണ്ടിക്കാട്ടി. മുമ്പ് നടന്നത് കോടതി നോക്കുന്നില്ലെന്നും വിഷയത്തിൽ തുടർ നടപടികൾക്കാണ് പ്രധാന്യമെന്നും കോടതി വ്യക്തമാക്കി.
അയോധ്യക്കേസില്‍ മധ്യസ്ഥതയെ എതിര്‍ത്ത് ഹിന്ദുസംഘടനകള്‍; വിമർശിച്ച് സുപ്രീം കോടതി - ayodhya case
മധ്യസ്ഥശ്രമം തുടങ്ങും മുമ്പേ പരാജയപ്പെടുമെന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി. ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നും കോടതി.
മധ്യസ്ഥ ചര്‍ച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും കോടതിയെ അറിയിച്ചു. മധ്യസ്ഥതയുടെ പരിഗണനാ വിഷയങ്ങള്‍ കോടതി തീരുമാനിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഒത്ത് തീര്‍പ്പിന് സാധ്യത ഉണ്ടെങ്കിലേ മധ്യസ്ഥതയ്ക്ക് വിടാവുയെന്നായിരുന്നുഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാട്.അയോധ്യാ വിഷയം കേവലം സ്വകാര്യഭൂമി തർക്കമായിട്ടല്ല കാണുന്നതെന്നും, വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു ശതമാനമെങ്കിലും പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നുമായിരുന്നു കോടതി സ്വീകരിച്ച നിലപാട്. കക്ഷികളുടെ വാദം കേട്ട ശേഷം മധ്യസ്ഥതയില്‍ വിധി പറയുന്നതിനായി കോടതി കേസ് മാറ്റിവച്ചു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.