കേരളം

kerala

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ കൂടി വധിച്ചു

By

Published : Oct 8, 2019, 8:29 PM IST

നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഇയാള്‍ ജെയ്ഷെ ഇ മുഹമ്മദിന്‍റെ തീവ്രവാദിയാണെന്നാണ് സൂചന

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരനെ വധിച്ചു

അവന്തിപൂര്‍: അവന്തിപൂര്‍ പട്ടണത്തില്‍ സുരക്ഷാസേനയും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഉഫൈദ് ഫറൂഖ് എന്ന പാകിസ്ഥാനില്‍ പരിശീലനം നേടിയ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പുല്‍വാമ പൊലീസ് അറിയിച്ചു.നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ജെയ്ഷെ ഇ മുഹമ്മദിന്‍റെ തീവ്രവാദിയാണെന്നാണ് സൂചന.

നേരത്തേ മേഖലയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കശ്മീര്‍ മേഖലയില്‍ ഭീകരാക്രമണം നടത്താനായി ലഷ്‌ക്കര്‍, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ സംയുക്ത സംഘം വിവിധ മേഖലകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി സൈന്യം കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details