ശ്രീനഗര്‍: വടക്കന്‍ കശ്‌മീരിലെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ ഹിമപാതത്തില്‍ 11 പേര്‍ മരിച്ചു. 5 സൈനികരും 6 പ്രദേശവാസികളുമാണ് മരിച്ചത്. കുപ്‌വാര, ബാരാമുള്ള,ഗണ്ടര്‍ബെല്‍ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച തുടരുകയാണ്. കുപ്‌വാരയില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.
വടക്കന്‍ കശ്‌മീരില്‍ ഹിമപാതം; അഞ്ച് സൈനികരുള്‍പ്പെടെ 11 പേര്‍ മരിച്ചു - avalanches at North Kashmir
കഴിഞ്ഞ മൂന്ന് ദിവസമായി കശ്‌മീരിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച തുടരുകയാണ്.
എം.കെ. രാമേശ്വര്‍ ലാല്‍, എന്‍.കെ. പുര്‍ഷത്തും കുമാര്‍, സി.ബി. ചുരിസ്യ, രണ്‍ജീത്ത് സിംഗ്, ബച്ചോ സിംഗ് എന്നിവരാണ് മരിച്ച സൈനികര്‍. ഗണ്ടര്‍ബെലില്‍ ഉണ്ടായ ഹിമപാതത്തില്‍ അഞ്ചു പേരും ഗുരസില്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരാളും മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ മൂന്ന് ദിവസമായി കശ്‌മീരിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്‌ച തുടരുകയാണ്. കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് അഞ്ച് മാസമായി ലഡാക്കിലേക്കുള്ള പാത അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ശ്രീനഗര്‍ അന്ത്രാരാഷ്‌ട്ര വിമാനത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു.