കേരളം

kerala

ETV Bharat / bharat

പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങൾ പിറന്നത് ഇന്ത്യയിലെന്ന് യൂണിസെഫ്

പുതുവത്സര ദിനത്തിൽ ലോകമെമ്പാടും 392,078 കുഞ്ഞുങ്ങൾ ജനിച്ചതായി യുണിസെഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 67,385 കുഞ്ഞുങ്ങൾ ഇന്ത്യയിലാണ് ജനിച്ചത്. 46,299 ജനനങ്ങളുമായി ചൈന രണ്ടാം സ്ഥാനത്താണ്.

UNICEF  UN  United Nations  Most babies born  India  യൂണിസെഫ്  യുഎൻ കണക്ക്  പുതുവത്സര ദിനത്തിലെ നവജാത ശിശുക്കൾ
പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങൾ പിറന്നത് ഇന്ത്യയിലെന്ന് യൂണിസെഫ്

By

Published : Jan 2, 2020, 4:12 PM IST

Updated : Jan 2, 2020, 4:20 PM IST

യു.എൻ: പുതുവത്സര ദിനത്തില്‍ ലോകമെമ്പാടും ജനിച്ചത് നാല് ലക്ഷം കുഞ്ഞുങ്ങളാണെന്ന് യുഎൻ സംഘടനയായ യുണിസെഫിന്‍റെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ജനനം രേഖപ്പെടുത്തിയത്. 67,385 കുഞ്ഞുങ്ങളുടെ ജനനമാണ് പുതുവത്സര ദിനത്തില്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 46,299 ജനനങ്ങളുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. പുതുവർഷ ആരംഭം നമ്മുടെ ഭാവിയെക്കുറിച്ച് മാത്രമല്ല, നമുക്ക് പിന്നാലെ വരുന്നവരുടെ ഭാവിയെക്കുറിച്ചും പ്രതിഫലിപ്പിക്കാനുള്ള അവസരമാണെന്ന് യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹെന്‍റിയേറ്റ ഫോറെ പറഞ്ഞു.
2020ലെ ആദ്യ കുഞ്ഞ് ജനിച്ചത് ഫിജിയിലാണ്. അമേരിക്കയിലാണ് പുതുവത്സര ദിനത്തിലെ അവസാനത്തെ കുഞ്ഞ് ജനിച്ചത്. ആഗോളതലത്തില്‍ ഈ ജനനങ്ങളില്‍ പകുതിയും നടന്നത് എട്ട് രാജ്യങ്ങളിലാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യ (67,385), ചൈന (46,299), നൈജീരിയ (26,039), പാകിസ്ഥാൻ (16,787), ഇന്തോനേഷ്യ (13,020), യുഎസ്എ (10,452), ഡെമോക്രാടിക് റിപ്പബ്ലിക് ഓഫ് കോഗോ (10,247) എത്യോപ്യ (8,493) എന്നിങ്ങനെയാണ് ആഗോളതലത്തിലെ കണക്ക്. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിലുള്ള ശുഭദിനമായാണ് പുതുവത്സര ദിനത്തിലെ ജനനങ്ങൾ യുണിസെഫ് ആഘോഷിക്കുന്നത്. അങ്ങനെയാണെങ്കിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നവജാതശിശുക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജനന ദിവസം വളരെ ശുഭകരമാണ്.
2018ല്‍ 25 ദശലക്ഷം നവജാത ശിശുക്കളാണ് അവരുടെ ജീവിതത്തിന്‍റെ ആദ്യ മാസത്തില്‍ തന്നെ മരിച്ചത്. ഇതില്‍ മൂന്നിലൊന്ന് കുഞ്ഞുങ്ങൾ ജനിച്ച അതേ ദിവസം തന്നെ മരിച്ചു. അകാല ജനനം, പ്രസവസമയത്തെ സങ്കീർണതകൾ, സെപ്സിസ് പോലുള്ള അണുബാധകൾ എന്നിവ മൂലമാണ് ഇതില്‍ മിക്കവരും മരിച്ചത്. ഓരോ വർഷവും 2.5 മില്യൺ കുഞ്ഞുങ്ങളാണ് ജനിക്കുമ്പോൾ തന്നെ മരിക്കുന്നത്. ഗർഭാവസ്ഥ, പ്രസവം, ജനനം എന്നിവയിലെ സങ്കീർണതകൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഓരോ അമ്മയെയും നവജാതശിശുവിനെയും സുരക്ഷിതമാകുന്നതിനും യുണിസെഫിന്‍റെ ചൈല്‍ഡ് എലൈവ് ക്യാമ്പയ്ൻ ആവശ്യപ്പെടുന്നു. ശരിയായ മരുന്നുകൾ ഉൾക്കൊള്ളുന്ന ശരിയായ പരിശീലനമുള്ള ആരോഗ്യ പ്രവർത്തകരെ ഇതിനായി യൂണിസെഫ് ക്ഷണിച്ചിട്ടുണ്ട്.
കൃത്യമായ ശുശ്രൂഷകൾ കിട്ടാത്തതിനാല്‍ നിരവധി അമ്മമാരും നവജാത ശിശുക്കളും പ്രതിസന്ധി നേരിടുന്നതായി ഫോറെ പറഞ്ഞു. സുരക്ഷിതമായ കരങ്ങളിലാണ് ജനിച്ച് വീഴുന്നതെങ്കില്‍ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ അവരുടെ ആദ്യ ദിവസം അതിജീവിച്ച് ഈ ദശകത്തിലും അതിനപ്പുറത്തും ജീവിക്കുമെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. 2027ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടക്കുമെന്ന് യുഎൻ കണക്കാക്കുന്നു. യുഎൻ കണക്കനുസരിച്ച് 2019നും 2050നും ഇടയിൽ ഇന്ത്യയില്‍ 273 ദശലക്ഷം ആളുകളെ ഇന്ത്യ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നൈജീരിയയിലെ ജനസംഖ്യ 200 ദശലക്ഷം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050ഓടെ ആഗോള ജനസംഖ്യയുടെ 23 ശതമാനം ആയി വർദ്ധിക്കാൻ ഈ രണ്ട് രാജ്യങ്ങൾക്കും കഴിയും.
2019 ൽ 1.43 ബില്യൺ ജനങ്ങളുള്ള ചൈനയും, 1.37 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയും, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ്. ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ 1.5 ബില്യൺ ജനസംഖ്യയുള്ള ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ കണക്കാക്കപ്പെടുന്നു. ഇതിന് പിന്നാലെ 1.1 ബില്യണില്‍ താഴെയായി ചൈന, 733 ദശലക്ഷമുള്ള നൈജീരിയ, 434 ദശലക്ഷമുള്ള യുഎസ്, പാകിസ്താൻ 403 ദശലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ.

Last Updated : Jan 2, 2020, 4:20 PM IST

ABOUT THE AUTHOR

...view details