കേരളം

kerala

ETV Bharat / bharat

കൊവിഡ് മാറ്റാൻ 'മന്ത്രം'; വ്യാജൻമാർ അറസ്റ്റില്‍

മൊബൈൽ നമ്പർ ഉൾപ്പെടെയാണ് ലഘുലേഖകൾ വിതരണം നടത്തിയത്. ലഘുലേഖകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്തിനെ തുടർന്നാണ് തിവാരിയെ സാംനെഘട്ടിലെ വസതിയിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്തത്. ക്രമസമാധനം തകർത്തതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്.

Astrologer  COVID-19 cure  up  corona wale baba  up police  പതിനൊന്ന് രൂപക്ക് കൊവിഡ് രോഗശമനം  'കൊറോണ വാലെ ബാബമാർ'
പതിനൊന്ന് രൂപക്ക് കൊവിഡ് രോഗശമനം; 'കൊറോണ വാലെ ബാബമാർ' അറസ്‌റ്റിൽ

By

Published : Mar 20, 2020, 2:20 PM IST

വാരണസി: കൊവിഡ്-19 രോഗം ശമിപ്പിക്കാമെന്ന് വാദ്ഗാനം നൽകുന്ന ലഘുലേഖ വിതരണം നടത്തിയയാൾ അറസ്റ്റില്‍. യു.പി സാംനെഘട്ട് സ്വദേശി സഞ്ജയ് തിവാരിയാണ് അറസ്റ്റിലായത്. തിവാരിയുടെ ലഘുലേഖകളിൽ അദ്ദേഹത്തിന്‍റെ 'മന്ത്രം' കൊറോണ വൈറസ് ഒഴിവാക്കുമെന്നും അണുബാധ തടയുമെന്നും അവകാശപ്പെട്ടിരിന്നു. മന്ത്രം ചൊല്ലിയാൽ രോഗബാധിതരായ രോഗികൾ സുഖപ്പെടുമെന്നും മറ്റുള്ളവർ അതേ മന്ത്രം ചൊല്ലിയാൽ വൈറസിൽ നിന്ന് സുരക്ഷിതരാക്കുമെന്നും തിവാരിയുടെ ലഘുലേഖകളിൽ പറയുന്നു.

മൊബൈൽ നമ്പർ ഉൾപ്പെടെയാണ് ലഘുലേഖകൾ വിതരണം നടത്തിയത്. ലഘുലേഖകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്തിനെ തുടർന്നാണ് തിവാരിയെ സാംനെഘട്ടിലെ വസതിയിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്തത്. ക്രമസമാധനം തകർത്തതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്.

കൊവിഡ് രോഗികളെ സുഖപ്പെടുത്താൻ കഴിവ് ഉണ്ടെന്ന് വസിർഗഞ്ചിൽ നിന്നുള്ള അഹമ്മദ് സിദ്ദിഖിക്കും അവകാശപ്പെട്ടിരുന്നു. പതിനൊന്ന് രൂപക്ക് രോഗം സുഖപ്പെടുത്താൻ കഴിയുമെന്നും അവകാശപ്പെട്ടിരുന്നു. ഇയാളെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരിന്നു.

ABOUT THE AUTHOR

...view details