കേരളം

kerala

ETV Bharat / bharat

അസമില്‍ 124 പേർക്ക് കൂടി കൊവിഡ് - കൊവിഡ് ഇന്ത്യ

അസമില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 1485 പേർക്ക്

covid updates india  assam covid udpates  covid death  covid latest  കൊവിഡ് വാർത്തകൾ  കൊവിഡ് ഇന്ത്യ  കൊവിഡ് അസം
അസമില്‍ 124 പേർക്ക് കൂടി കൊവിഡ്

By

Published : Jun 2, 2020, 4:34 AM IST

ഗുവാഹത്തി: അസമില്‍ 124 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1485 ആയി ഉയർന്നു. 1194 പേർ ചികിത്സയില്‍ തുടരുമ്പോൾ 284 പേർ രോഗമുക്തി നേടി. നാല് പേരാണ് അസമില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രാജ്യത്ത് 8,392 പേർക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ഏറ്റവും ഉയർന്ന നിരക്കാണിത്. 230 മരണവും കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്ത് 1,90,535 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93,322 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 91,819 പേർ രോഗമുക്തി നേടുകയും 5,394 പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

ABOUT THE AUTHOR

...view details