ഗുവാഹത്തി:പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പ്രക്ഷോഭം പുരോഗമിക്കുന്നത്. അതേസമയം ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ നാല് മണിവരെ സംസ്ഥാന തലസ്ഥാനത്തെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്ന് എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിദ്യാര്‍ഥി സംഘടന മാര്‍ച്ച് നടത്തും. വിദ്യാര്‍ഥികള്‍ക്ക് പുറമേ രാഷ്‌ട്രീയ നേതാക്കളും സിനിമാ താരങ്ങളും സാമൂഹിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മേഖലയില്‍ ഇന്‍റര്‍നെറ്റിനടക്കം ഏര്‍പ്പെടുത്തിയിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്ന് വൈകിട്ടോടെ ഇളവ് വരുത്തുമെന്നാണ് സൂചന. പെട്രോള്‍ പമ്പ് അടക്കമുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനയും ഇന്ന് വൈകിട്ടോടെ പുനരാരംഭിച്ചേക്കും. പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് ദിവസമായി അസമില്‍ ബന്ദിന് സമാനമായ സാഹചര്യമാണുള്ളത്. എല്ലാ നഗരങ്ങളിലും അര്‍ധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നിലപാടാണ് പൊലീസും അര്‍ധസൈന്യവും സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.