കേരളം

kerala

ETV Bharat / bharat

1971ന് ശേഷം അസമിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

1901നും 1971നും ഇടയിലാണ് അസമിലേക്ക്  വലിയ രീതിയില്‍ കുടിയേറ്റമുണ്ടാത്. എന്നാല്‍ 71ന് ശേഷം വലിയ കുടിയേറ്റം സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും ആര്‍.ആര്‍.എ.ജി റിപ്പോര്‍ട്ട് പറഞ്ഞു.

സി.പി.എം നേതാവും മുന്‍ എം.പിയുമായ ഹന്നാന്‍ മൊല്ല

By

Published : Aug 29, 2019, 11:13 PM IST

ന്യൂഡല്‍ഹി: 1971ന് ശേഷം അസമിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റം ഉണ്ടായിട്ടില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്തിറക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് റിപ്പേര്‍ട്ട് പുറത്തുവന്നത്. മനുഷ്യാവകാശ സംഘടനയായ റൈറ്റ് ആന്‍ഡ് റിസ്ക് അനാലിസിസ് ഗ്രൂപ്പാണ് (ആര്‍.ആര്‍.എ.ജി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1901നും 1971നും ഇടയിലാണ് അസമിലേക്ക് വലിയ രീതിയില്‍ കുടിയേറ്റമുണ്ടാത്.

സി.പി.എം നേതാവും മുന്‍ എം.പിയുമായ ഹന്നാന്‍ മൊല്ല

ഇതിന് മുന്‍പ് 1971 മാര്‍ച്ച് 25നാണ് അസമില്‍ പൗരത്വ രജിസ്റ്റര്‍ പുറത്തിറക്കിയത്. 1901ല്‍ മുതല്‍ 2011 വരെയുള്ള കണക്കനുസരിച്ച് അസമിലെ ജനസംഖ്യാ വര്‍ദ്ധന 23.95ആണ്. എന്നാല്‍ ദേശീയ ശരാശരി 12.90 ആയിരുന്നു. രാജ്യത്തെ ശരാശരി ജനസംഖ്യ വളര്‍ച്ചയുടെ ഇരട്ടിയാണ് സംസ്ഥാനത്തുണ്ടായ വളര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 1971 മുതല്‍ 2011 വരെയുള്ള ജനസംഖ്യയുടെ കണക്ക് പരിശോധിച്ചാല്‍ ദേശീയ ശരാശരിയില്‍ നിന്നും നേരിയ വര്‍ദ്ധന മാത്രമെ കാണുന്നുള്ളു എന്നും റിപ്പോര്‍ട്ടിലുണ്ട്. കണക്കില്‍ ഇത്രയും വലിയ കുറവുണ്ടായത് കുടിയേറ്റം കുറഞ്ഞതിനാലാണ്.

1971 ശേഷം അസമില്‍ 20.90 ജനനസംഖ്യാ വര്‍ദ്ധന ഉണ്ടായപ്പോള്‍ ദേശീയ തലത്തില്‍ 21.94 മാത്രമായിരുന്നു ജനസംഖ്യാ വര്‍ദ്ധനയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസമില്‍ വളര്‍ച്ചാ നിരക്ക് കുറവായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വസ്തുതയുമായി അടുത്തുനില്‍ക്കുന്നതാണെന്നും സി.പി.എം നേതാവും മുന്‍ എം.പിയുമായ ഹന്നാന്‍ മൊല്ല ഇ.ടി.വി ഭാരതിനോട് പറഞ്ഞു. ബി.ജെ.പിയുടെ നിലാപാടില്‍ ഒരു കാവി രാഷ്ട്രീയത്തിന്‍റെ അംശമുണ്ടെന്നും ഇത് വര്‍ഗ്ഗീയ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയടക്കം ലോക രാഷ്ട്രങ്ങള്‍ ലിസ്റ്റിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുഎൻ ലിസ്റ്റ് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details