അസം: ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ സ്വദേശി കര്‍ഷകരെ അവഗണിക്കുന്ന നടപടികള്‍ക്കെതിരെ ഒരു വിഭാഗം ക്ഷീര കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ആയിരം ലിറ്ററിലധികം പാല്‍ പ്രതിഷേധക്കാര്‍ നദിയിലൊഴുക്കി. അസം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുറാബി ഡയറി ഫാമിന്‍റേയും ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റേയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത എതിര്‍പ്പ് അറിയിക്കുന്ന പ്രതിഷേധക്കാര്‍ അവഗണന തുടര്‍ന്നാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ്.
അസമില്‍ സ്വദേശി ക്ഷീര കര്‍ഷകര്‍ക്ക് അവഗണന: നദിയില്‍ പാലൊഴുക്കി പ്രതിഷേധം
അസമിലെ പുറാബി ഡയറി ഫാമിന്‍റേയും ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റേയും പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് അറിയിച്ചാണ് പ്രതിഷേധം
അസമില്‍
അസം സര്‍ക്കാര്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ ക്ഷീര വികസന ബോര്‍ഡും പുറാബി ഡയറിയുമായി കരാറിലെത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പുറാബി ഡയറിയുടെ ചെയര്‍മാനായി അസം സ്വദേശിയെ നിയമിക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ അസം സ്വദേശികളായ ക്ഷീര കര്‍ഷകരുടെ ഫാമുകളില്‍ നിന്നു മാത്രം പാല്‍ ശേഖരിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യം പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.