അസമിലെ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു - അസമിലെ കൊവിഡ് കണക്ക്
നിലവില്‍ 28,442 പേരാണ് ചികിത്സയിലുള്ളത്.

അസമിലെ കൊവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു
ദിസ്‌പൂര്‍: അസാമില്‍ 642 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,00,391 ആയി. ഇതില്‍ 1,71,081പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 28,442 പേരാണ് ചികിത്സയിലുള്ളത്. ആകെ 865 കൊവിഡ് മരണങ്ങളാണ് അസാമില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 23,129 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്.