ന്യൂഡൽഹി: അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന് നേരെ ഡൽഹിയിൽ കരിങ്കൊടി പ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധം. വിവാദമായ പൗരത്വ ബില്ലിനെകുറിക്കുറിച്ചുള്ള ചർച്ചയിൽ നിരവധി രാഷ്‌ട്രീയനേതാക്കളും മണിപ്പൂര്‍, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തിരുന്നു. ഡൽഹിയിലെ അസം ഭവനിൽ നടന്ന യോഗത്തിൽ നോർത്ത്-ഈസ്റ്റ് ഫോറം ഫോർ ഇൻഡിജിനസ് പീപ്പിൾ(എൻഇഎഫ്‌ഐപി), മണിപ്പൂര്‍ പീപ്പിൾ എഗെയ്‌ൻസ്റ്റ് സിറ്റിസണ്‍ഷിപ് ബില്‍ (എംഎഎൻപിഎസി) എന്നീ സംഘടനകളും പങ്കെടുത്തിരുന്നു.
ഡൽഹിയിൽ അസം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിലെ അസം ഭവനിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്
പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച മൂന്ന് പേരെ അസം ഭവന്‍റെ മുന്നിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്‌തു. ബില്ലിനെ ശക്തമായി എതിർക്കുന്നതായും പ്രക്ഷോഭം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ അമിത്ഷായെ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം വിഭാഗത്തിൽ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വാവകാശം നൽകുന്ന ബിൽ പാസാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസർക്കാർ. മതപരമായ കാരണങ്ങളാൽ വിവേചനമുണ്ടാക്കുന്നു എന്നാരോപിച്ച് കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാണ്.