ഗുവാഹത്തി:അസമിലെ ബാഗ്‌ജൻ എണ്ണ കിണറിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേർ മരിച്ചു. എണ്ണ കിണറിലുണ്ടായ വാതക ചോർച്ച അടയ്ക്കാൻ എത്തിയ സംഘത്തിലെ ജീവനക്കാരാണ് മരിച്ചത്. ഇവരുടെ മൃതദഹേം കണ്ടെടുത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയായി ഇവിടെ വാതക ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ചോർച്ച അടയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ ചൊവ്വാഴ്‌ചയാണ് തീപിടത്തമുണ്ടായത്.
അസം എണ്ണ കിണർ തീപിടിത്തം; രണ്ട് പേർ മരിച്ചു
എണ്ണ കമ്പനിയില്‍ രണ്ടാഴ്‌ചയായി വാതക ചോർച്ച റിപ്പോർട്ട് ചെയ്തിരുന്നു. ചോർച്ച അടയ്ക്കാൻ ശ്രമിച്ച ജീവനക്കാരിലെ രണ്ട് പേരെയാണ് കാണാതായത്.
അസം തീപിടിത്തം; എണ്ണ കമ്പനിയിലെ രണ്ട് ജീവനക്കാരെ കാണാതായി
മഗുരി മൊട്ടപങ് പ്രദേശത്താണ് തീ പടർന്ന് പിടിച്ചത്. വ്യവസായ മന്ത്രി ചന്ദ്രമോഹൻ പട്ടോവാരി സ്ഥലം സന്ദർശിക്കും. വാതക ചോർച്ചയെ തുടർന്ന് ബാഗ്‌ജനില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തില്‍ അൻപതോളം വീടുകൾ കത്തി നശിച്ചു. അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് തീ പടർന്ന് പിടിച്ചത്. നിരവധി മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും ചത്തതായി പ്രദേശവാസികൾ പറഞ്ഞു.
Last Updated : Jun 10, 2020, 12:26 PM IST