കേരളം

kerala

ETV Bharat / bharat

റാഞ്ചിയിൽ എഎസ്ഐയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

എ.എസ്.ഐ കാമേശ്വർ രവിദാസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Jharkhand  Police  Murder  ASI  Ranchi  Kameshwar Ravidas  Stone Quarry  Tupudana OP  ജാർഖണ്ഡ്  അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി  റാഞ്ചി
റാഞ്ചിയിൽ എഎസ്ഐയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jul 31, 2020, 11:47 AM IST

റാഞ്ചി:ജാർഖണ്ഡിലെ റാഞ്ചിയിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. തുപുഡാനയിലെ ക്വാറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എ.എസ്.ഐ കാമേശ്വർ രവിദാസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.റാഞ്ചിയിലെ റിംസ് ഹോസ്പിറ്റലിലായിരുന്നു അദ്ദേഹത്തിന്‍റെ യഥാർത്ഥ പോസ്റ്റിംഗ് എങ്കിലും അദ്ദേഹത്തെ ടുപുഡാന ഒപിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

രവിദാസിനെ പാറകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയതായും തുടർന്ന് മൃതദേഹം 200 അടി താഴെയുള്ള ക്വാറിയിലെക്ക് എറിഞ്ഞതായുമായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെ കൊലപാതകം നടന്നിരിക്കാമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details