കേരളം

kerala

ETV Bharat / bharat

ജനസംഖ്യാ നിയന്ത്രണം: ബാബാ രാംദേവിനെതിരെ ഒവൈസി - ബാബാ രാംദേവ്

രാംദേവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് എന്തിനാണ് ആവശ്യമില്ലാതെ ശ്രദ്ധ നല്‍കുന്നതെന്നും ഒവൈസി

ബാബാ രാംദേവിന്‍റെ പരാമർശത്തിനെതിരെ ഒവൈസി

By

Published : May 27, 2019, 11:23 PM IST

ന്യൂ ഡൽഹി: ജനസംഖ്യ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന യോഗാ ഗുരു ബാബാ രാംദേവിന്‍റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായിരുന്നത് കൊണ്ട് മോദിക്ക് വോട്ടവകാശം നഷ്ടമായില്ലെന്ന് ഒവൈസി പറഞ്ഞു.

ഒവൈസിയുടെ ട്വിറ്റ്

ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്ന തരത്തിലുള്ള നിയമം ഇന്ത്യയിലില്ലെന്നും രാംദേവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് എന്തിനാണ് ആവശ്യമില്ലാതെ ശ്രദ്ധ നല്‍കുന്നതെന്നും ഒവൈസി ചോദിച്ചു.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക്‌ വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നായിരുന്നു രാംദേവിന്‍റെ നിര്‍ദ്ദേശം.

ABOUT THE AUTHOR

...view details