ന്യുഡല്‍ഹി: രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യാതെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ടീയ നേതാക്കാന്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് നേടിയ വിലകുറഞ്ഞ രാഷ്ടീയ നേട്ടങ്ങള്‍ രാഷ്ടീയ വെല്ലുവിളികളാണെന്ന് ഉപരാഷ്ടപതി വെങ്കയ്യ നായിഡു. കോസ്റ്ററിക്കയില്‍ 'യൂനിവേര്‍സിറ്റി ഓഫ് പീസ്' സംഘടിപ്പിച്ച ഡോക്ടറ്റ് പുരസ്കാരദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ടീയ നേതാക്കള്‍ പരസ്പരം വാക്കുകള്‍കൊണ്ട് ആക്രമിക്കുമ്പോള്‍ അവര്‍ ശത്രുക്കളല്ല എതിരാളികള്‍ മാത്രമാണെന്ന് ചിന്തിക്കാറില്ല. എല്ലാ രാഷ്ടീയ പാര്‍ട്ടികളും രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഈ പ്രശ്നത്തെ ഗൗരവമായി ചിന്തിക്കണം.മുമ്പ് പല തവണയും സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
വിലകുറഞ്ഞ രാഷ്ടീയ നേട്ടങ്ങള്‍ രാഷ്ടീയ വെല്ലുവിളികളാണെന്ന് വെങ്കയ്യ നായിഡു - വെങ്കയ്യ നായിഡു
ജാതി,മതം,സമുദായം, ക്രിമിനലുകള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് വോട്ട് ചെയ്യാതെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരെ വോട്ട് ചെയ്ത് തെരഞ്ഞെടുക്കണമെന്ന് വെങ്കയ്യ നായിഡു.
ജാതി,മതം,സമുദായം,ക്രമിനലുകള്‍ എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാനര്‍ഥികളെ മാറ്റി നിര്‍ത്തി ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വ്യക്തികളെ ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ വാര്‍ത്തകളെ കാഴ്ച്ചപാടുകളുമായി കൂട്ടികുഴക്കരുതെന്നും, എല്ലാ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിനേയും സത്യസന്ധമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രാജ്യത്തിന്‍റെ സാമ്പത്തിക അവസ്ഥ വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യക്ക് കൃത്യമായ സ്ഥാനമുണ്ട്. ആഗോള സാമ്പത്തികനില താഴ്ന്നപ്പോളും ഇന്ത്യ പിടിച്ചു നിന്നുയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അനുകൂല തരംഗം ഇത്തവണയും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോളുകളുടെ വിലയിരുത്തലുകള്‍. മെയ് 23ന് വൊട്ടെണ്ണല്‍ നടക്കും.