ലഖ്‌നൗ: ഉത്തർ പ്രദേശ് സർക്കാർ അയോധ്യയിൽ മുസ്ലിം പള്ളി നിർമാണത്തിനായി സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചു. അയോധ്യ കേസിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. അയോധ്യയിലെ തഹസിൽ സൊഹാവാലിലെ ധന്നിപൂർ ഗ്രാമത്തിലാണ് ഭൂമി അനുവദിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നൽകുന്നതിനെപ്പറ്റി അന്തിമ തീരുമാനമെടുത്തത്.
മുസ്ലിം പള്ളി നിർമിക്കാനായി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചെന്ന് യോഗി സർക്കാർ - സഫർയാബ് ജിലാനി
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നൽകുന്നതിനെപ്പറ്റി അന്തിമ തീരുമാനമെടുത്തത്
അഞ്ച് ഏക്കർ ഭൂമി മുസ്ലീം പള്ളി നിർമിക്കാനായി അനുവദിച്ചെന്ന് യോഗി സർക്കാർ
അതേ സമയം ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനർ സഫർയാബ് ജിലാനി സർക്കാരിന്‍റെ തീരുമാനത്തെ എതിർത്ത് രംഗത്തെത്തി. ഡൽഹി തെരെഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് ഈ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു. അതേ സമയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പുതിയ ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അറിയിച്ചിരുന്നു.