ഗൂഗിളില്‍ മികച്ച ടോയിലെറ്റ് പേപ്പര്‍ ( best toilet paper in the world) എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത് പാകിസ്ഥാന്‍റെ ദേശീയ പതാക. പുല്‍വാമ അക്രമണത്തിന് ശേഷം ഈ സെര്‍ച്ച് റിസല്‍ട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കൊണ്ട് വ്യാപക പ്രചാരണം നടത്തുകയാണ് സോഷ്യല്‍ മീഡിയ
മികച്ച ടോയിലെറ്റ് പേപ്പര്‍ പാക് പതാകയെന്ന് ഗൂഗിള്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
നിലവില്‍ ട്വിറ്ററിലെ ഏറ്റവും ട്രെന്‍ഡിങ്ങായ ഹാഷ്ടാഗുകളില്‍ ഒന്നാണിത്.
നിലവില്‍ ട്വിറ്ററിലെ ഏറ്റവും ട്രെന്‍ഡിങ്ങായ ഹാഷ്ടാഗുകളില്‍ ഒന്നാകാനും ഇത്തരം ട്വീറ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങളടക്കം ഇക്കാര്യം ട്വിറ്റ് ചെയ്തിരിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചിന്‍റെ പ്രത്യേകത മൂലമാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇത്തരം ഉത്തരങ്ങള്‍ ലഭിക്കുന്നത്. നേരത്തെയും ഇതുപോലുള്ള സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
39 സിആര്‍പിഎഫ് ജവാന്‍മാരായിരുന്നു പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. പാകിസ്ഥാന്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷ മുഹമ്മദ് എന്ന സംഘടനയാണ് അക്രമത്തിന് പിന്നില്‍.