കേരളം

kerala

ബിഹാറിൽ വോട്ടു ചെയ്യുന്നവർ കുടിയേറ്റ തൊഴിലാളികളെ ഓർക്കണമെന്ന് ശശി തരൂർ

By

Published : Oct 28, 2020, 1:01 PM IST

ബിഹാറിൽ രാവിലെ 11.30 വരെ 18.29 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊവിഡിനിടയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്  ശശി തരൂർ  Bihar votes  Bihar votes  Shashi Tharoor remind voters of migrant crisis
ശശി തരൂർ

ന്യൂഡൽഹി: വോട്ട് ചെയ്യുമ്പോൾ രാജ്യത്തുടന്നീളം തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പോരാട്ടത്തെ കുറിച്ച് ഒർമ്മിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ശശി തരൂരിന്‍റെ പരാമർശം.

നിങ്ങളുടെ കണ്ണുകളിലെ കണ്ണീർ, കാലിലെ വിള്ളലുകൾ. ഇന്ന് വോട്ടു ചെയ്യുന്ന നിങ്ങൾ ഇതോക്കെ ഓർക്കുന്നുണ്ടോ എന്ന് ശശി തരൂർ ട്വീറ്റിൽ ചോദിച്ചു.

അതേസമയം. ബിഹാറിൽ രാവിലെ 11.30 വരെ 18.29 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയത്. കൊവിഡിനിടയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ABOUT THE AUTHOR

...view details