കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഔറംഗസേബിന്‍റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് ജാഥക്കിടെയാണ് ബിജെപിയിൽ ചേരുകയാണെന്ന തന്‍റെ തീരുമാനം മുഹമ്മദ് ഹനീഫ് വെളിപ്പെടുത്തിയത്.
വീരമൃത്യു വരിച്ച സൈനികൻ ഔറംഗസേബിന്‍റെ പിതാവ് ബിജെപിയിൽ ചേർന്നു
പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദിയ്ക്ക് ഔറംഗസേബിന്‍റെ ഛായാചിത്രം മുഹമ്മദ് ഹനീഫ് സമ്മാനിച്ചു.
ഔറംഗസേബ്
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന സർക്കാറാണിത്. മുൻ സർക്കാറുകളെ അപേക്ഷിച്ച് മോദി സർക്കാറിന്‍റെ നയങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മുഹമ്മദ് ഹനീഫ് പ്രതികരിച്ചു.
കരസേനയിൽ റൈഫിൾമാനായിരുന്ന ഔറംഗസേബിനെ ഈദ് ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചത്. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു.