ന്യൂഡൽഹി:മഹാരാഷ്ട്ര കേഡറിലെ ഐഎഎസ് ഓഫീസർ അരവിന്ദ് സിംഗിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി നിയമിച്ചു. 1988 ബാച്ചിലെ ഐഎസ് ഉദ്യോഗസ്ഥനാണ് അരവിന്ദ് സിംഗ്. ആദ്യ ദിവസം എഎഐയുടെ കോർപ്പറേറ്റ് ആസ്ഥാനമായ ന്യൂഡൽഹി രാജീവ് ഗാന്ധി ഭവനിലെ ബോർഡ് അംഗങ്ങളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ഇതിന് മുൻപ് സിംഗ് മഹാരാഷ്ട്ര സർക്കാരിലെ അഡീഷണൽ ചീഫ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്‍റെയും മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്‌മിഷൻ കമ്പനി ലിമിറ്റഡിന്‍റെയും (എം.എസ്.ഇ.ടി.സി.എൽ) ചെയർമാൻ, മാനേജിംഗ് ഡയറക്‌ടർ എന്നീ നിലകളിലും സിംഗ് പ്രവർത്തിച്ചിട്ടുണ്ട്.
അരവിന്ദ് സിംഗിനെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാനായി നിയമിച്ചു - aai
ഔറംഗബാദിലെ അസിസ്റ്റന്‍റ് കലക്ടർ, ഔറംഗബാദ് ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ പ്രാരംഭ ചുമതലകൾ.
ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളജിൽ നിന്നും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അരവിന്ദ് സിംഗ് 1988 ൽ മഹാരാഷ്ട്ര കേഡറിൽ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്നു. ഔറംഗാബാദിലെ അസിസ്റ്റന്‍റ് കലക്ടർ, ഔറംഗാബാദ് ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ പ്രാരംഭ ചുമതലകൾ. എഎഐയുടെ ചെയർമാനെന്ന പുതിയ നിയമനത്തിൽ ലോകോത്തര എയർപോർട്ട് ഇൻഫ്രാസ്ട്രക്‌ചർ, ലോകത്തെ പ്രമുഖ എയർ നാവിഗേഷൻ സേവനങ്ങൾ എന്നിവ നൽകുകയെന്ന എഎഐയുടെ സംഘടനാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇനി മുതൽ സിംഗ് നേതൃത്വം നൽകും.