കേരളം

kerala

ETV Bharat / bharat

സാമ്പത്തിക മാന്ദ്യത്തിൽ നിരാശ പ്രകടിപ്പിച്ച് കെജ്രിവാൾ - സാമ്പത്തിക മാന്ദ്യം

വിഷയത്തിൽ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അരവിന്ദ് കെജ്രിവാള്‍.

സാമ്പത്തിക മാന്ദ്യത്തിൽ നിരാശ പ്രകടിപ്പിച്ച് കെജ്രിവാൾ

By

Published : Aug 24, 2019, 6:59 AM IST

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിരാശ പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

വിഷയത്തില്‍ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഓട്ടോമൊബൈൽ രംഗത്തുൾപ്പെടെയുള്ള സാമ്പത്തിക മാന്ദ്യത്തിൽ പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കെജ്രിവാളിൻ്റെ പ്രതികരണം. ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് ഉണർവേകാൻ ധനമന്ത്രി നിർമല സീതാരാമൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details