പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് കലാകാരനായ വിനോദ് റോഡിൽ പാകിസ്ഥാന്‍റെ പതാക വരച്ചത്.
പുൽവാമ ആക്രമണം: നടുറോഡിൽ പാകിസ്ഥാൻ പതാക വരച്ച് പ്രതിഷേധിച്ച് കലാകാരൻ
ഛത്തീസ്ഗഡിലെ മറൈൻ ഡ്രൈവ് പ്രദേശത്താണ് കലാകാരനായ വിനോദ് പാണ്ഡ പാകിസ്ഥാന്‍റെ പതാക നടുറോഡിൽ വരച്ചത്.
ഫയൽ ചിത്രം
'പാകിസ്ഥാൻ മുർദാബാദ്' എന്നും പതാകയ്ക്ക് അരികിൽ എഴുതിയിരുന്നു. പാകിസ്ഥാനെതിരെ പ്രതിഷേധമറിയിച്ച് നിരവധി ജനങ്ങൾ വിനോദിന് പിന്തുണയുമായി മറൈൻ ഡ്രൈവിൽ എത്തിയിരുന്നു.
ഫെബ്രുവരി 14നാണ് ജെയ്ഷ ഇ മുഹമ്മദ് ഭീകര സംഘടനയിലെ ചാവേർ 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റിയത്. സംഭവത്തിൽ 40 ജവാൻമാരാണ് വീകമൃത്യു വരിച്ചത്.