മുൻ പിഡിപി എംഎൽഎയെയും ട്രേഡ് യൂണിയൻ നേതാവിനെയും തടവിൽ നിന്ന് മോചിപ്പിച്ചു
നിലവിൽ 16 നേതാക്കൾ കരുതൽ തടങ്കലിലുണ്ട്. മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരും കരുതൽ തടവിലാണ്.
ശ്രീനഗർ:മുൻ പിഡിപി എംഎൽഎ അജാസ് മിറിനേയും ട്രേഡ് യൂണിയൻ നേതാവ് ഷക്കീൽ കലന്ദറിനെയും കരുതൽ തടവിൽ നിന്ന് മോചിപ്പിച്ചു. അജാസ് മിറിനെ ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിലും ഷക്കീൽ കലന്ദറിനെ സെന്‍ട്രൽ ജയിലിലുമാണ് തടഞ്ഞുവെച്ചിരുന്നത്.
നാല് എൻസി നേതാക്കളെ ഞായറാഴ്ച എംഎൽഎ ഹോസ്റ്റലിൽ നിന്ന് മോചിപ്പിച്ചിരുന്നു. 2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 പരിഷ്കരിച്ചതിന് ശേഷമാണ് ഇവരെ തടവിലാക്കിയത്. നിലവിൽ 16 നേതാക്കൾ കരുതൽ തടങ്കലിലുണ്ട്. മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരും കരുതൽ തടവിലാണ്.