പുൽവാമ മോഡൽ ആക്രമണം; തീവ്രവാദ ആക്രമണമെന്ന് പൊലീസ് - തീവ്രവാദി
കാറിടിച്ചിട്ടും സ്ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും പൊലീസ്
കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച്ച സിആര്‍പിഎഫ് വാഹനത്തില്‍ കാറിടിച്ച സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ്. ഡിജിപി ദിൽബാഗ് സിങാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പുല്‍വാമ തീവ്രവാദ ആക്രമണത്തിൽ അക്രമണം നടത്തിയ രീതിയിൽ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ബസില്‍ ഇടിച്ച് സ്ഫോടനമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ കാറിടിച്ചിട്ടും സ്ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും ഡിജിപി പറഞ്ഞു. കാറോടിച്ച ചാവേര്‍ ഒവൈസ് അമിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് വ്യക്തമായത്.