കേരളം

kerala

ETV Bharat / bharat

സൈന്യം വിളിക്കുന്നു: യുവതികൾക്ക് ആർമിയില്‍ ചേരാം

സ്ത്രീകളെ ഓഫീസർന്മാരായി മാത്രം നിയമിച്ചിരുന്ന സേനയിൽ ആദ്യമായാണ് സൈനിക പൊലീസ് വിഭാഗത്തിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യൻ കരസേന വിഭാഗം

By

Published : Apr 25, 2019, 3:06 PM IST

ന്യൂഡൽഹി: സ്ത്രീകൾക്ക് കരസേനയിൽ പുതിയ സാധ്യതയൊരുക്കി ഇന്ത്യൻ കരസേനാ വിഭാഗം. സൈനിക പൊലീസ് കോർപസിലെ റിക്രൂട്ട്മെന്‍റിന് ഇനി സ്ത്രീകൾക്കും അപേക്ഷിക്കാം. സായുധ സേനയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നേറ്റം തന്നെയാണിത്. സ്ത്രീകളെ ഓഫീസർന്മാരായി മാത്രം നിയമിച്ചിരുന്ന സേനയിൽ ആദ്യമായാണ് സൈനിക പൊലീസ് വിഭാഗത്തിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.

വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. അവസാന തീയതി ജൂൺ 8 വരെയാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. കരസേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്തിന്‍റെ ആശയത്തിന് പ്രതിരോധമന്ത്രാലയം അടുത്തിടെയാണ് അനുമതി നല്‍കിയത്. സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സൈനിക പൊലീസിൽ സ്ത്രീകളെ കൊണ്ടുവരുന്നതിനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details