കേരളം

kerala

ETV Bharat / bharat

39 കോടി രൂപയുടെ നിരോധിത വെടിയുണ്ടകൾ ഒഎഫ്ബി നല്‍കിയിരുന്നതായി സിഎജി

നവംബർ 2014ല്‍ ഗോപാല്‍പൂരിലെ ഷൂട്ടിങ് പ്രദേശത്ത് നടന്ന അപകടത്തെ തുടർന്ന് ഇന്ത്യൻ സൈന്യം ഡിസംബർ മുതല്‍ ഇതിന്‍റെ ഉത്പാദനം നിർത്താൻ ഒഎഫ്ബിയോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടില്‍ പറയുന്നു

Ordinance Factory Board  OFB  Indian Army  CAG report on arms ammunition  CAG  ഓർഡിനൻസ് ഫാക്ടറി ബോർഡ്  ഇന്ത്യൻ സൈന്യം.  സിഎജി
39 കോടി രൂപയുടെ നിരോധിത വെടിയുണ്ടകൾ ഒഎഫ് നല്‍കിയിരുന്നതായി സിഎജി

By

Published : Feb 12, 2020, 10:24 AM IST

ന്യൂഡല്‍ഹി: 39 കോടി രൂപയുടെ നിരോധിത വിമാന വിരുദ്ധ വെടിയുണ്ടകൾ ഓർഡിനൻസ് ഫാക്ടറി ബോർഡ് വഴി ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിരുന്നതായി സിഎജി. കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റർ ജനറല്‍ ഓഫ് ഇന്ത്യ ലോക്സഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 2014ല്‍ ഗോപാല്‍പൂരിലെ ഷൂട്ടിങ് പ്രദേശത്ത് നടന്ന അപകടത്തെ തുടർന്ന് ഇന്ത്യൻ സൈന്യം ഡിസംബർ മുതല്‍ ഇതിന്‍റെ ഉത്പാദനം നിർത്താൻ ഒഎഫ്ബിയോട് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഡിസംബർ 2014 മുതല്‍ സെപ്തംബർ 2015 വരെ നിർമിച്ച കെ വെടിയുണ്ടകൾ സ്വീകരിക്കില്ലെന്ന് എഎച്ച്ക്യു, ഒഎൻബിയെ അറിയിച്ചിരുന്നു. 2015 ഓഗസ്റ്റില്‍ പുല്‍ഗാവിലെ ആർമിയുടെ സെൻട്രല്‍ ആംമുനിഷൻ ഡിപ്പോയ്ക്ക് 39 കോടിയുടെ രൂപയുടെ 52,369 നമ്പർ വെടിയുണ്ടകൾ ഒഎഫ്ബി വിതരണം ചെയ്തിരുന്നു. നിരോധന കാലയളവിൽ വിതരണം ചെയ്ത "കെ" എന്ന വെടിയുണ്ടകളുടെ ഉപയോഗം എഎച്ച്ക്യു അവലോകനം ചെയ്യുന്നുണ്ടെന്നും സിഎജി പരാമർശിച്ചു. അതേസമയം, സെപ്തംബർ 2015ന് കെ വെടിയുണ്ടകളുടെ മെച്ചപ്പെടുത്തല്‍ സംബന്ധിച്ച ശുപാർശ എഎച്ച്ക്യു അംഗീകരിച്ചതോടെയാണ് വിലക്ക് നീക്കിയതെന്ന് സിഎജി അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details