പൂഞ്ചില്‍ കണ്ടെത്തിയ മോര്‍ട്ടാര്‍ ഷെല്ലുകള്‍ നിര്‍വീര്യമാക്കി - Army destroys two mortar shells fired by Pak troops along LoC
81 എംഎം ഷെല്ലുകളാണ് സൈന്യത്തിന്‍റെ ബോംബ് നിര്‍മാര്‍ജന സംഘം നശിപ്പിച്ചത്
പൂഞ്ചില്‍ കണ്ടെത്തിയ മൊട്ടോര്‍ഷെല്ലുകള്‍ നശിപ്പിച്ചു
ശ്രീനഗര്‍: പൂഞ്ചിലെ നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാന്‍ ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ലൈഫ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ സൈന്യത്തിന്‍റെ ബോംബ് നിര്‍മാര്‍ജന സംഘം നശിപ്പിച്ചു. തിങ്കളാഴ്‌ച കണ്ടെത്തിയ 81 എംഎം ഷെല്ലുകള്‍ പൊട്ടിത്തെറിക്കാതെ നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.