കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധത്തിന് 8,500 ഡോക്ടർമാരെയും ജീവനക്കാരെയും നല്‍കുമെന്ന് സൈന്യം - കൊവിഡ്

കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലാഭരണകൂടങ്ങൾക്ക് സഹായം നൽകുന്നതിന് നാഷണൽ കേഡറ്റ് കോർപ്‌സിന്‍റെ 25,000ത്തോളം വോളന്‍റിയർമാരെ സജ്ജമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു

coronavirus  COVID-19  National Cadet Corps  Chief of Defence Staff  Bipin Rawat  Air Chief Marshal Bhadauria  കൊവിഡ്  സായുധ സേന
കൊവിഡ്

By

Published : Apr 1, 2020, 10:22 PM IST

ന്യൂഡൽഹി: കൊവിഡ് രോഗബാധിതരുടെ ചികിത്സയ്ക്കായി രാജ്യത്തൊട്ടാകെയുള്ള 9,000 ആശുപത്രി കിടക്കകളും 8,500 ൽ അധികം ഡോക്ടർമാരേയും സ്റ്റാഫുകളെയും നൽകി സൈന്യം. ജില്ലാഭരണകൂടങ്ങൾക്ക് സഹായം നൽകുന്നതിന് നാഷണൽ കേഡറ്റ് കോര്‍പ്‌സിന്‍റെ (എൻ‌സിസി) 25,000 ത്തോളം വോളന്‍റിയർമാരെ സജ്ജമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഈ നിർണായക സമയത്ത് എല്ലാ സംഘടനകളും കേന്ദ്രസർക്കാരിന്‍റെ മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നിർദേശിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്‌മിറല്‍ കരമ്പിർ സിംഗ്, ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ, ആർമി ചീഫ് ജനറൽ എംഎം നരവാനെ, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 25 ടൺ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതിനായി വ്യോമസേന രാജ്യത്തിനകത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് എയർ ചീഫ് മാർഷൽ ഭദൗരിയ പറഞ്ഞു. ആവശ്യമായ എല്ലാ മുൻകരുതലുകളും ഉറപ്പാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയം നാല് രോഗികളെ പരിചരിക്കാവുന്ന വിധത്തിലുള്ള വെന്‍റിലേറ്ററുകൾ നിർമിക്കാനുള്ള പരിഷ്കരണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി പറഞ്ഞു. കൊവിഡ് -19 രോഗികളുമായി ഇടപെടുന്ന മെഡിക്കൽ സ്റ്റാഫുകൾക്കായി പ്രതിദിനം 20,000 വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) നിർമിക്കാനുള്ള ക്രമീകരണവും ഡിആർഡിഒ ലാബുകൾ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details