ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് സാധ്യതകൾ ഉറപ്പിച്ച് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ബിജെപി ഒരു ദേശീയ പാർട്ടിയാണെന്നും അതുകൊണ്ട് ദേശീയ നേതൃത്വവുമായി ചർച്ച ചെയ്‌ത ശേഷം തീരുമാനമെടുക്കുമെന്നും യെദ്യൂരപ്പ നേരത്തേ പ്രതികരിച്ചിരുന്നു. കുമാരസ്വാമിയുടെ സഖ്യസര്‍ക്കാരിന്‍റെ നിലനിൽപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു മറുപടി. പാർട്ടി രൂവപത്കരണത്തിന് ശ്രമിക്കാതിരിക്കാന്‍ ഞങ്ങളെന്താ സന്യാസികളാണോയെന്നും യെദ്യൂരപ്പ ചോദിച്ചു.
കർണാടക വിഷയത്തിൽ പ്രതികരിച്ച് ബി എസ് യെദ്യൂരപ്പ
പാർട്ടി രൂവപത്കരണത്തിന് ശ്രമിക്കാതിരിക്കാന്‍ ഞങ്ങളെന്താ സന്യാസികളാണോ എന്ന് യെദ്യൂരപ്പ.
ബി എസ് യെദ്യൂരപ്പ
224 സീറ്റുകളുള്ള കര്‍ണാടക സംസ്ഥാന നിയമസഭയിൽ കോൺഗ്രസും ജെഡിഎസും ചേർന്ന് 118 അംഗങ്ങളുണ്ട്. കൂടാതെ ബിഎസ്‌പിയുടെ ഒരംഗവും ഒരു സ്വതന്ത്ര അംഗവും ഉണ്ട്. ബിജെപിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയെന്നും 105 എംഎൽഎമാരാണ് ബിജെപിക്കുള്ളതെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപികരിക്കുമെന്നും ഇന്നലെ സദാനന്ദ ഗൗഡയും വ്യക്തമാക്കിയിരുന്നു.