കേരളം

kerala

ETV Bharat / bharat

ലക്ഷ്യം പിഴയ്ക്കാത്ത ഇന്ത്യയുടെ അമ്പെയ്ത്ത് ഗ്രാമം - ബിലാഡ

രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ എല്ലാവരും അമ്പെയ്ത്തുകാരാണ് എന്നു തന്നെ പറയാം. അമ്പും വില്ലും ഏന്തി ലക്ഷ്യത്തില്‍ കണ്ണും നട്ടിരിക്കുന്ന നിരവധി പേരുണ്ട് ഇവിടെ.

Archery village of India  ഇന്ത്യയുടെ അമ്പെയ്ത്ത് ഗ്രാമം  Archery village  അമ്പും വില്ലും
അമ്പെയ്ത്ത് ഗ്രാമം

By

Published : Oct 1, 2020, 6:23 AM IST

Updated : Oct 2, 2020, 6:12 AM IST

ജയ്‌പൂർ: കയ്യില്‍ അമ്പും വില്ലും. കണ്ണുകള്‍ ലക്ഷ്യത്തില്‍. ഇത് അമ്പെയ്ത്തുകാരുടെ ഗ്രാമമായ ബിലാഡിയിലെ കാഴ്ച. മനീഷ നനോമയും സഹോദരന്മാരും എല്ലാം അമ്പെയ്ത്തുകാരാണ്. കാന്താ കടാര അമ്പെയ്ത്തിൽ സ്വര്‍ണം നേടിയിട്ടുണ്ട്. ദുംഗാര്‍പൂര്‍ ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ എല്ലാവരും അമ്പെയ്ത്തുകാരാണ് എന്നു തന്നെ പറയാം. അമ്പും വില്ലും ഏന്തി ലക്ഷ്യത്തില്‍ കണ്ണും നട്ടിരിക്കുന്ന നിരവധി പേരുണ്ട് ഇവിടെ. അന്താരാഷ്ട്ര തലത്തില്‍ ഇവിടെ നിന്നും മത്സരിച്ചത് ഒരാള്‍ മാത്രമാണെങ്കില്‍ ദേശീയ തലത്തില്‍ മത്സരിച്ച 30 പേരും സംസ്ഥാന തലത്തില്‍ മത്സരിച്ച 30ല്‍ പരം പേരും ഇവിടെയുണ്ട്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഉള്‍പ്പെടും. ചില കുടുംബങ്ങളില്‍ എല്ലാവരും അമ്പെയ്ത്ത് പരിശീലിച്ച് വരുന്നവരാണ്.

ലക്ഷ്യം പിഴയ്ക്കാത്ത ഇന്ത്യയുടെ അമ്പെയ്ത്ത് ഗ്രാമം

മനീഷ് നനോമയ്‌ക്കൊപ്പം അവളുടെ സഹോദരന്മാരായ വിനോദും പങ്കജും ദേശീയ തലത്തില്‍ മത്സരിക്കുന്ന അമ്പെയ്ത്തുകാരാണ്. 1997ല്‍ ദേശീയ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കാന്താ കടാര ഇവിടത്തുകാരിയാണ്. നാല് സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട് അഭിഷേക് നനോമ. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നാല് സ്വര്‍ണം വീതം നേടിയിട്ടുണ്ട് മനീഷ നനോമ. ഇങ്ങനെ മെഡലുകള്‍ നേടിയ നിരവധി കളിക്കാരുണ്ട് ഇവിടെ.

ഇന്ത്യന്‍ ആര്‍ച്ചറി ടീം കോച്ചായിരുന്ന ജയന്തിലാല്‍ നനോമ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച അന്താരാഷ്ട്ര അമ്പെയ്ത്തുകാരനാണ്. 2006ലാണ് ആര്‍ച്ചറി കോച്ചും സ്‌പോര്‍ട്‌സ് ഓഫീസറുമായ അദ്ദേഹം ആദ്യ മെഡല്‍ നേടുന്നത്. വിലകൂടിയ വില്ലുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത്തരത്തിലൊന്ന് വാങ്ങുവാന്‍ വേണ്ടി പണം കടമെടുത്ത ആളാണ് ജയന്തിലാല്‍ നനോമ. നാല് ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 40ലധികം മെഡലുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. അമ്പെയ്ത്ത് അദ്ദേഹത്തിന് ഒരു അഭിനിവേശമാണ്. ഒന്നുകില്‍ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സ്‌പോര്‍ട്‌സ് സമുച്ചയത്തിൽ അല്ലെങ്കില്‍ സ്വന്തം ഗ്രാമങ്ങളിലെ വരണ്ട പാടങ്ങളില്‍ ആണ് ഈ കളിക്കാര്‍ എല്ലാം തന്നെ പരിശീലനം നടത്തി വരുന്നത്. ഈ വര്‍ഷം ഒരു റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മുന്‍ ഇന്ത്യന്‍ അമ്പെയ്ത്ത് കോച്ചായ ജയന്തിലാല്‍ നനോമ പരിശീലിപ്പിച്ചവരാണ് ഇവിടത്തെ കളിക്കാര്‍ എല്ലാം.

നിരവധി തവണ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള മത്സരങ്ങളില്‍ മെഡലുകള്‍ നേടുകയും മൂന്ന് തവണ ഇന്ത്യന്‍ ആര്‍ച്ചറി ടീമിന്‍റെ പരിശീലകനായി മാറുകയും ചെയ്തതാണ് അദ്ദേഹത്തിന്‍റെ നേട്ടങ്ങളിൽ ചിലത്. എന്നാല്‍ രാജ്യത്തിനു വേണ്ടി മികച്ച നിലവാരമുള്ള അമ്പെയ്ത്തുകാരുടെ ഒരു സംഘത്തെ പരിശീലിപ്പിച്ച് തയ്യാറാക്കി എടുക്കണമെന്നുള്ളതായിരുന്നു അതിലൊക്കെ ഉപരിയായി അദ്ദേഹം ആഗ്രഹിച്ചത്. ഈ ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരു പരിധി വരെ വിജയിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ അകാല മരണം വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ആ വിടവ് നികത്തുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. ഇന്ന് ജയന്തിലാലിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ഉത്തരവാദിത്തമാണ് ഈ യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം പരിശീലിപ്പിച്ചവരാണ് അവരൊക്കെയും. ഒരുപക്ഷെ അതു തന്നെയായിരിക്കും ജയന്തിലാലിനുള്ള ഉത്തമമായ ഗുരുദക്ഷിണ.

Last Updated : Oct 2, 2020, 6:12 AM IST

ABOUT THE AUTHOR

...view details