ന്യൂഡൽഹി:ഇന്ത്യൻ വ്യോമസേനക്ക് കരുത്ത് പകരാന്‍ അപ്പാച്ചെ ഹെലികോപ്‌ടറുകള്‍ എത്തി. അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിങില്‍ നിന്ന് ആദ്യ ബാച്ചിൽ ഉൾപ്പടുന്ന നാല് ഹെലികോപ്‌ടറുകളാണ് ശനിയാഴ്‌ച എത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചവയാണെന്ന് വിലയിരുത്തപ്പെടുന്ന എഎച്ച്-64ഇ ഹെലികോപ്‌ടറുകളാണ് അപ്പാച്ചെ.
വ്യോമസേനക്ക് കരുത്ത് പകരാൻ ഇനി അപ്പാച്ചെ ഹെലികോപ്‌ടറുകളും - വ്യോമസേന
ഹെലികോപ്‌ടര്‍ ശേഷിയുടെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ടാണ് അപ്പാച്ചെ അറ്റാക്ക് ഹെലികോപ്‌ടറുകള്‍ വ്യോമസേനയുടെ ഭാഗമായത്.
അപ്പാച്ചെ
2015 സെപ്‌തംബറില്‍ ബോയിങുമായി നടത്തിയ കരാർ പ്രകാരം ആകെ 22 അപ്പാച്ചെ ഹെലികോപ്‌ടറുകളാണ് ഇന്ത്യക്ക് കൈമാറാനുള്ളത്. നാലെണ്ണം ഉൾപ്പെടുന്ന രണ്ടാമത്തെ ബാച്ച് അടുത്ത ആഴ്ച എത്തും. ഇതോടെ എട്ട് ഹെലികോപ്‌ടറുകൾ പത്താൻകോട്ടിൽ വിന്യസിക്കും. അപ്പാച്ചെ ഹെലികോപ്‌ടറുകൾ സേനയുടെ ഭാഗമാക്കുന്ന 14-ാമത്തെ രാജ്യമാണ് ഇന്ത്യ. യുദ്ധമുഖത്തെ പ്രതികൂല സാഹചര്യങ്ങളെ അനായാസം നേരിടാനും കൃത്യമായ ദൂരം പാലിച്ച് ആക്രമണം നടത്താനുമെല്ലാം അപ്പാച്ചെ ഏറെ ഉപകാരപ്രദമാകും.