അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,221 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 8,59,932 ആയി ഉയർന്നു. സംസ്ഥാനത്ത് 1,829 രോഗികൾ കൂടി സുഖം പ്രാപിച്ചു. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 8,37,630 ആയി. പത്ത് മരണങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ മരണസംഖ്യ 6,920 ആണ്.
ആന്ധ്രയിൽ 1221 പേര്‍ക്ക് കൂടി കൊവിഡ് - fresh COVID-19 cases
വീണ്ടെടുക്കൽ നിരക്ക് 97.41 ശതമാനമാണ്. 15,382 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ആന്ധ്ര
ഇതുവരെ 94.74 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് പോസിറ്റീവ് നിരക്ക് 9.08 ശതമാനമായി കുറഞ്ഞു. വീണ്ടെടുക്കൽ നിരക്ക് 97.41 ശതമാനമാണ്. 15,382 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.